നിരാഹാരം

ഹോ വയ്യ മടുത്തു ഈ അഴിമതിയില്‍ മുങ്ങി കുളിച്ചുള്ള ഭരണം ഇതിനെതിരെ പ്രതികരിക്കാന്‍ ഞാനും തീരുമാനിച്ചു . ഈ മാസം 27 നു ഡല്‍ഹിയില്‍ വച്ച് രാവിലെ 10 മുതല്‍ 1 മണി വരെ നീണ്ടുനില്‍ക്കുന്ന അനിശിചിതകാല നിരാഹാരസമരം നടത്താന്‍ തീരുമാനിച്ച വിവരം എന്റെ എല്ലാ ആരാധകരെയും അറിയിച്ചു കൊള്ളുന്നു . എന്റെ ആവശ്യങ്ങള്‍ നേടിയെടുക്കും വരെ ഈ നിരാഹാരം തുടരുന്നതാണ് .എന്റെ ആവശ്യങ്ങള്‍ ഏതൊക്കെ ആണ്

  1. കൈ കൂലി മേടിക്കുന്നവനെ തല മൊട്ട അടിച്ചു കഴുത പുറത്തു കേറ്റി നാട് കടത്തുക
  2. വിദേശത്തുള്ള കള്ള പണം ഉപയോഗിച്ച്  നാട്ടിലെ റോഡുകളിലെ കുഴി നികത്തുക
    (ആവശ്യങ്ങളുടെ പൂര്‍ണ രൂപം “മതിയായി ഈ അഴിമതി”  എന്ന പുസ്തകത്തില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്  പുസ്തകം പാറു ബുക്സ് വഴി ലഭിക്കുന്നതാണ് )

ഈ നിരാഹാര സമരത്തില്‍ പങ്ക് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ എന്ന് തന്നെ 9992221111,9992226666 എന്നി നമ്പരുകളില്‍ വിളിച്ചു പേര് രജിസ്റ്റര്‍ ചെയ്യേടതാകുന്നു.എ സി ,നോണ്‍ എ സി പന്തലുകള്‍ ലഭ്യമാണ് . രജിസ്റ്റര്‍ ചെയുന്ന എല്ലാവര്ക്കും എന്റെ “മതിയായി ഈ അഴിമതി”  എന്നാ പുസ്തകം  പാതി വിലയായ 99 രൂപക്ക് ലഭിക്കുന്നതായിരിക്കും.എന്റെ ഈ നിരാഹാര വാര്‍ത്ത‍ പുറത്തു വന്നാല്‍ പല മന്ത്രി മാരും ചര്‍ച്ചക്ക് വരും എന്നാ കാര്യം എനിക്കറിയാം. എനിക്കുന്ന ജന പിന്തുണ അവര്‍ക്ക് നല്ലത് പോലെ അറിയാം .
NB: സംഭാവന നല്കാന്‍ ആഗ്രഹിക്കുന്നവര്‍ എന്റെ സ്വിസ് ബാങ്ക് അക്കൗടില്‍  പണം നിക്ഷേപിക്കാന്‍ താത്പര്യപെടുന്നു .

ലോക അവസാന ടൂര്‍ പാക്കേജ് …

ലോക അവസാനം പ്രമാണിച്ച് കോയ ആന്‍ഡ്‌ കോയ ട്രാവെല്‍സ് നിങ്ങള്‍ക്കായി അസുലഭമായ അനവധി നിരവധി ടൂര്‍ പ്ലാന്‍സ് അവതരിപ്പിക്കുന്നു .

ഇഷ്ട പെട്ട പ്ലാനുകള്‍ തിരഞ്ഞെടുത്തു ലോക അവസാനം ആഘോഷിക്കു …

  • റോം ,ജേര് സലേം തുടങ്ങിയ പുണ്യ സ്ഥലങ്ങളിലേക്കുള്ള പുണ്യ പാക്കേജ് ….. (ലോക അവസാന സമയത്ത് വിവിധ തരം പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ ഉള്ള അവസരം ഉണ്ടാക്കി തരുന്നതാണ് )
  • ലാസ് വെഗാസ്,മൊണോക്കോ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഗാംബ്ലിംഗ്  സ്പെഷ്യല്‍ പാക്കേജ്( ഗാംബ്ലിംഗ് ചെയ്യാനുള്ള കാശ് തിരിച്ചു അടകേക്ണ്ടി വരാന്‍ സാധ്യതയില്ലാത്ത  ബാങ്ക് ലോണ്‍ ആയി കിട്ടുന്നതാണ് )
  • കുട്ടികള്‍ക്കായി ഡിസ്നി ലാന്‍ഡ്‌, വീഗ ലാന്‍ഡ്‌ തുടങ്ങിയ പര്‍ക്കുകളിലെക്ക് കിഡ്സ്‌ പാക്കേജ്
  • മല മുകളില്‍ നിന്നും കടല്‍ തീരത്ത് നിന്നും ലോകാവസാനം കാണാന്‍ വിവിധ പ്ലാനുകള്‍ …..
  • ലോകാവസാനം ബലൂണ്‍ മുകളില്‍ ഇരുന്നു കാണാനുള്ള അവസരം …

ഇനിയും ഉണ്ട് വിവിധ പ്ലാനുകള്‍ വേഗമാകട്ടെ ലോകം അവസാനിക്കുന്നതിനു മുന്‍പ് വിളിക്കു ….9900000000
ലോകാവസാനം പ്രമാണിച്ച് ക്രെഡിറ്റ്‌ കാര്‍ഡുകള്‍ ഞങള്‍ സ്വീകരിക്കുന്നതല്ല .

നഗ്ന വിവാഹം കേരളത്തില്‍

കുറെ നാള്‍ ആയി എഴുതണം എഴുതണം എന്ന് കരുതുന്നു ഒന്നും നടക്കുന്നില്ല .ഇന്ന് ഒരു വാര്‍ത്ത‍ കണ്ണില്‍ പെട്ടപ്പോള്‍ എഴുതാന്‍ ഇരിക്കാന്‍ തോന്നിയില്ല .വരനും വധുവും ജനിച്ച പടി വിവാഹം ചെയ്തു. സംഭവം നടന്നത് അങ്ങ് ലണ്ടനില്‍ ആണ്. വാര്‍ത്ത‍ ദേ മലയാളം പത്രത്തിലും ഉണ്ട്.

http://news.keralakaumudi.com/news.php?nid=bd61fc64f9995a0afd4a6115e5cb3913 ഇതു സംഭവിച്ചത് കേരളത്തില്‍ ആയിരുന്നു എങ്കിലോ എന്തൊക്കെ വിവാദം ഉണ്ടാകുമായിരുന്നു
ഏപ്രില്‍ 10  ഞാന്‍ നഗ്ന ആയി വിവാഹം കഴിക്കും വിവഹം ട്വിട്ടെരില്‍ എന്നെ ഫോളോ ചെയ്യുന്നവര്‍ക്ക് വിവാഹ ക്ഷണ പത്രിക അയച്ചു തരുന്നതാണ് -കൂതറ
ഏപ്രില്‍ 11 )കൂതറയുടെ വിവാഹതിനെതിരെ  യുവജന  സംഘം  രംഗത്ത് – ഇന്നു തലസ്ഥാനത് ധര്‍ണയും മാര്‍ച്ചും
വിവാഹ ദിനത്തില്‍  ചാക്ക്  പുതച്ചു  കേരള മാന്ന്യന്മാര്‍     പ്രതിഷേധിക്കും
വിവാഹത്തിന്  അമേരിക്കന്‍ കുഗ് അസോസിയേഷന്‍ പിന്തുണ പ്രഖ്യാപിച്ചു .
കൂതറയുടെ ട്വിറ്റെര്‍ ഫോല്ലോവേര്സ് ടെ എണ്ണം 2 ലക്ഷം പിന്നിട്ടു.
ഇന്നു അഞ്ചുമണിക്ക് നമ്മള്‍ തമ്മില്‍ -കൂതറയുടെ വിവാഹം വേണമോ വേണ്ടയോ ??
ഏപ്രില്‍  12  )വിവാഹം നടത്താന്‍ കേരള സര്‍ക്കാരിനു അപേക്ഷ നല്‍കും .അനുവാദം കിട്ടിയില്ല എങ്കില്‍ അമേരിക്കയില്‍ പോയി വിവാഹം നടത്തും- കൂതറ
കൂതറയുടെ വിവാഹം  സഭ സ്തംഭിച്ചു
ഏപ്രില്‍  14 )വിവാഹത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു .കോടതിയെ സമീപിക്കും ഇന്നു കൂതറ
ഏപ്രില്‍  16 ) അമേരിക്കയില്‍ വിവാഹം നടത്താന്‍ എല്ലാ സ്വകര്യങ്ങളും ചെയ്തു കൊടുക്കും ഇന്നു കുഗ് അസോസിയേഷന്‍
പോക്കിരി പാര്‍ട്ടി നാളെ ഹര്ത്താലിനു ആഹ്വാനം ചെയ്തു
ഏപ്രില്‍ 17) കൂതറയെ ഇന്നു രാവിലെ ആശുപത്രിയില്‍ പ്രവേശിപിച്ചു. ഉച്ച  തിരിഞ്ഞു നടത്തിയ പത്ര സമ്മേളനത്തില്‍ കൂതറ തനിക്കു നടുക് വേദന ആയതിനാല്‍ ഈ വര്‍ഷം വിവാഹം ചെയ്യാന്‍ പാടില്ല എന്ന്  ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരാഴ്ചയായി നിലനിന്നിരുന്ന നഗ്ന വിവാഹം പ്രശ്നത്തിന് താത്കാലിക വിരാമം ആയി.

എങ്ങനെ 7 ദിവസം കൊണ്ട് സംഗീത സംവിധാനം പഠിക്കാം

സംഗീതത്തില്‍ എനിക്കുള്ള അപാരമായ അറിവിനെ കുറിച്ച് നിങ്ങള്‍ക്കെല്ലാം  നല്ല പോലെ അറിയാം എന്നെനിക്കറിയാം .എല്ലാവര്‍ക്കും എന്നെ പോലെ പാടാന്‍ കഴിഞ്ഞു എന്ന് വരില്ല .പാടാന്‍ കഴിയാത്തവര്‍ വിഷമിക്കണ്ട നല്ല ഒരു സംഗീത സംവിധായകന്‍ ആകാന്‍ ഉള്ള വഴികള്‍ ഞാന്‍ പറഞ്ഞു തരാം.ഈ വഴികള്‍ ഒന്നും നിങ്ങള്ക്ക് മറ്റാരില്‍ നിന്നും സൌജന്യം ആയി ലഭിക്കില പിന്നെ എന്റെ വിശാല മനസും സാമൂഹിക പ്രതിബദ്ധതയും  മുന്നില്‍ നിര്‍ത്തി ഞാന്‍ ഏതൊക്കെ നിങ്ങള്ക്ക് പറഞു തരുന്നു എന്നെ ഉള്ളു .
ആവശ്യം ഉള്ള സംഗതികള്‍
1) നല്ല ഒരു ഇന്റര്‍നെറ്റ്‌ കണക്ഷന്‍
2)നല്ലയിനം മെസ്സെഞ്ഞെര്സ് (യാഹൂ മെസ്സെഞ്ഞെര്‍ ,AIM  മുതലായവ …)

മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ സംഗതികളും ഉണ്ടെങ്കില്‍ നിങ്ങളുടെ ആദ്യ മ്യൂസിക്‌ വീഡിയോ എന്നാ സ്വപ്നം വിദൂരമല്ല .ആദ്യം മനസ്സില്‍ വക്കേണ്ട ഒരു കാര്യം ലോകത്ത് അകെ 135 ഓളം രാജ്ജ്യങ്ങള്‍ ഉണ്ട്.എവിടെ എല്ലാം സംഗീതവും ഉണ്ടാകും.ആ സംഗീതം ഒക്കെ നമ്മുടെ ഭാഷയില്‍ എത്തിക്കുക എന്നതാകട്ടെ നമ്മുടെ ലക്‌ഷ്യം .യാഹൂ മെസ്സെജരില്‍ വിവിധ രാജ്യ്യങ്ങളുടെ ചാറ്റ് റൂമുകളില്‍ കേറിയാല്‍ പല രാജ്ജങ്ങളുടെ സംഗീതം കേള്‍ക്കാം മലയാളി ആയി നിങ്ങളോട് ഇനി എന്തൊക്കെ ചെയ്യണം എന്ന് ഞാന്‍ പറയണോ ???

ഈ വിഷയത്തില്‍ എന്റെ ഗുരു സംഗീത ശിരോമണി   പ്രിതം ആണ് . പുള്ളി ടെ  ചില മനോഹരമായ സൃഷ്ടികളും അതിന്റെ ഇന്സ്പിരറേന്‍സ്

http://www.itwofs.com/hindi-pritam.html
നല്ല സൃഷ്ടികള്‍ അയച്ചാല്‍ ഞാന്‍ ബ്ലോഗ്‌ ഇല പബ്ലിഷ് ചെയ്തു പ്രോമോട്ട്റ്റ് ചെയുന്നതാണ്

ഹസ്സന്‍ അലി ഖാന്‍

ഹസ്സന്‍ അലി ഖാന്‍ ഫോബ്സ് ലിസ്റ്റില്‍ ഒന്നും പേരില്ലാത്ത ഒരു പാവം പണക്കാരന്‍.. ടക്ഷ് അടക്കാന്‍ ഉള്ളത് 50,000  കോടി ആണ് വരും എന്നാണ് ഇന്‍കം ടക്ഷ് ടെപ്റ്റ് പറയുന്നത് ….. പുള്ളിടെ അകെ ആസ്തി എടുത്താല്‍ മിക്കവാറും അംബാനിയെ കടത്തി വെട്ടും. പുള്ളിക്ക് സ്ക്രാപ്പ് കച്ചവടം ആണെന്നാണ് വെപ്പ്. എങ്കിലും അക്ക്രി ബിസിനസ്‌ ചെയ്തു പുള്ളി ഇത്രേം സമ്പാദിച്ചു എന്ന് പറയുമ്പോ എന്തോ ഒരു ഇതു… പുള്ളി ടെ പറ്റിയുള്ള വിവരങ്ങള്‍ ദേ എവിടെയൊക്കെ ഉണ്ട്. പോയി വായിക്കാം…


http://en.wikipedia.org/wiki/Hasan_Ali_Khan

http://indiatoday.intoday.in/site/story?sId=131363&secid=104

http://indiatoday.intoday.in/site/Story/127982/cover-story/hassan-ali-khan-has-$8-bn-in-black-money-in-a-swiss-account.html