ഇത്തവണ നാട്ടില്‍ എത്തിയപ്പോഴാണ് അറിഞ്ഞത് .ലോക് പാല്‍ ബില്‍ എന്നൊരു സാധനം വരാന്‍ വേണ്ടി അന്നാ ഹസാരെ എന്നൊരു പുള്ളിക്കാരന്‍ ‘നീര്‍’ ആഹാരമാക്കി കിടക്കുന്നു. നാട്ടില്‍ മുഴുവന്‍ സോറി നെറ്റില്‍ മുഴുവന്‍ അന്നാ ഫാന്‍സ്. ഈ ബില്‍ വന്ന പിന്നെ ബില്‍ മാറാന്‍ കൈകൂലി കൊടുക്കണ്ട എന്നാ ഫാന്‍സ് പറയുന്നേ. സംഭവം കൊള്ളാമല്ലോ അങ്ങനെ ഞാനും ലോക് പാല്‍ ബില്‍ നെ കുറിച്ച് ഒന്ന് പഠിക്കാം എന്ന് തീരുമാനിച്ചു വിക്കിയില്‍ തപ്പി ബില്ലിന്റെ ഏകദേശരൂപം കിട്ടി. പുള്ളിനെ സപ്പോര്‍ട്ട് ചെയ്തു വെബ്സൈറ്റ് ,മൊബൈല്‍ ആപ്പ്സ് ,പുള്ളി ടെ പേരില്‍ ഗെയിംസ് നെറ്റ് മുഴുവന്‍ അന്നാ മയം തന്നെ . മുഴുകുതിരി കത്തിച്ചാണ് ഫാന്‍സ് സപ്പോര്‍ട്ട് രേഖപെടുതുന്നത് . മുഴുകുതിരി … പെട്ടന്ന് മനസ്സില്‍ ഒരു മിന്നായം “അന്നാ ബ്രാന്‍ഡ് മെഴുകുതിരി ” നിങ്ങള്‍ അഴിമതിയെ എതിര്‍ക്കുന്നോ ? എന്ന് തന്നെ വാങ്ങി കത്തിക്കു അന്നാ ബ്രാന്‍ഡ് മെഴുകുതിരികള്‍ .അടുത്ത ആഴ്ച തന്നെ എന്റെ അന്നാ ബ്രാന്‍ഡ് മുഴുകുതിരികള്‍ വിപണിയില്‍ ലഭ്യമാകുന്നതയിരിക്കും . മുഴുകുതിരി ലൈസന്‍സ് കിട്ടുന്നതിനായി പതിവ് പോലെ കുറച്ചു കൈ കൂലി ഒക്കെ കൊടുക്കേണ്ടി വന്നു എന്നാലും നല്ലൊരു കാര്യത്തിന് വേണ്ടി അല്ലെ …
Showing all posts in ആനുകാലികം
കാശില്ലാതെയും ഹെയര്‍ കളര്‍ ചെയ്യാം
കറുത്ത മുടിയും ആയി നടക്കുന്നത് എന്നെ പോലെ സുന്ദരിയും വിദ്യാ സമ്പന്നയും അയ ഒരു യുവതിക്ക് ചേരുന്ന കാര്യം ആണോ? കഴിഞ്ഞ തവണ ചെക്കൊസ്ലാവിയയില്‍ തീസിസ് അവതരിപ്പിക്കാന്‍ പോയപ്പോള്‍ പലരും എന്നോട് ഇതിനെ പറ്റി ചോദിച്ചു .സത്യത്തില്‍ അപ്പോഴാണ് ഞാനും എന്റെ ഈ കറുത്ത മുടിയെ പറ്റി വ്യാകുലയായത്. ഇനി എന്തായാലും മുടിയുടെ കളര്‍ മാറ്റിയിട്ടു തന്നെ കാര്യം . കേരളത്തില്‍ എത്തിയിട്ട് മുടിക്ക് കളര്‍ അടിക്കാം എന്ന് തീരുമാനിച്ചു .ആദ്യം കളര്‍ ചെയ്യാനുള്ള പാഠങ്ങള്‍ നെറ്റില്‍ നോക്കി പഠിച്ചു . മുടി ചുവപ്പിക്കാന്‍ ഹെന്ന പൌഡര്‍, പിന്നെ ചുവന്നത് കറുപ്പിക്കാന്‍ കാലി മെഹന്തി .സംഗതി വിചാരിച്ച പോലെ അല്ല ചെലവു കൂടുതലാണല്ലോ .അങ്ങനെ അകെ നിരാശയായി ഇരിക്കുമ്പോഴാണ്
ഈ വാര്‍ത്ത കണ്ണില്‍ ഉടക്കിയത്.. അരിയില്‍ മായം.. കഴുകുമ്പോള്‍ കളര്‍ പോകുന്നു .മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി… ഉടനെ തന്നെ കടയില്‍ പോയി 10 കിലോയുടെ ഒരു ചാക്ക് പാലക്കാടന്‍ മട്ട മേടിച്ചു .വെള്ളം കണ്ടതും അരിയുടെ നിറം മാറാന്‍ തുടങ്ങി ..ഓരോ തവണ കഴുകിയ വെള്ളവും മാറ്റി സൂക്ഷിച്ചു. ഒരു അഞ്ചു തവണ കഴുകിയപ്പോള്‍ നല്ല ചുവന്ന നിറത്തിലുള്ള ഒരു ബക്കെറ്റ് വെള്ളം ആയി. മുടി കളര്‍ ചെയ്യാന്‍ വേറെ എന്താ വേണ്ടേ ?? എനിക്കുണ്ടായ ആ സന്തോഷം അത് വാക്കുകള്‍ക്ക് അതീതം ആയിരുന്നു.
ഈ കളര്‍ ഇനി എങ്ങനെ മുടിയില്‍ തേക്കാം എന്ന് നോക്കാം ഈ വിദ്യ ഞാന്‍ തന്നെ വികസിപിച്ചു എടുത്തതാണ് ( പേറ്റന്റ്‌നു അപ്ലൈ ചെയ്തിട്ടുണ്ട് ) അരി കഴുകി കിട്ടിയ ഒരു ബക്കറ്റ് വെള്ളത്തെ തിളപ്പിച്ചു ഒരു ഗ്ലാസ് ആയി വറ്റിക്കണം. എപ്പോള്‍ ലഭിച്ച ലായനി ആണ് മുടിയില്‍ തെക്കേണ്ടത് .. ഇതിനു സാധാരണ ഉപയോഗിക്കുന്ന ഹെയര്‍ ബ്രഷ്കള്‍ ഉപയോഗിക്കാം . ഈ രീതി ഉപയോഗിക്കുമ്പോള്‍ ഞാന്‍ കണ്ടെത്തിയ മേന്മകളില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു
- കളര്‍ കളയാനായി ബ്ലാക്ക് മെഹന്തി പോലുള്ളവ ഉപയോഗിക്കേണ്ട ആവശ്യം എല്ലാ .. ഓരോ തവണ കഴുകുമ്പോഴും നിറം കുറച്ചേ ഇളകി പോകും .. എത്ര കളര്‍ നിലനിര്‍ത്തണം എന്ന് നിങ്ങള്ക്ക് സ്വയം തീരുമാനിക്കാം .ഉദാഹരണത്തിന് കളര്‍ പാതി പോകണം എങ്കില്‍ 2 ഗ്ലാസ്… സോറി രണ്ടു ബക്കെറ്റ് വെള്ളത്തില്‍ കുളിക്കുക . ഏകദേശം അഞ്ചു ബക്കെറ്റ് വെള്ളം ഉപയോഗിച്ചാല്‍ നിറം പൂര്‍ണമായും പോകുന്നതാണ്
- വീട്ടമ്മമാര്‍ക്ക് ഒരു അധിക ചെലവും ഇല്ലാതെ മുടി കളര്‍ ചെയ്യാവുന്നതാണ്
മേന്മകള്‍ ഇനിയും പലതും ഉണ്ട്. നിങ്ങള്‍ അതൊക്കെ അനുഭവിച്ചു തന്നെ അറിയണം. അടുത്ത തവണ അരി കഴുകുമ്പോള്‍ ഓര്‍ക്കുക എന്നും എങ്ങനെ കറുത്ത മുടിയും ആയി നടന്ന്നാല്‍ മതിയോ ???
നിരാഹാരം
ഹോ വയ്യ മടുത്തു ഈ അഴിമതിയില്‍ മുങ്ങി കുളിച്ചുള്ള ഭരണം ഇതിനെതിരെ പ്രതികരിക്കാന്‍ ഞാനും തീരുമാനിച്ചു . ഈ മാസം 27 നു ഡല്‍ഹിയില്‍ വച്ച് രാവിലെ 10 മുതല്‍ 1 മണി വരെ നീണ്ടുനില്‍ക്കുന്ന അനിശിചിതകാല നിരാഹാരസമരം നടത്താന്‍ തീരുമാനിച്ച വിവരം എന്റെ എല്ലാ ആരാധകരെയും അറിയിച്ചു കൊള്ളുന്നു . എന്റെ ആവശ്യങ്ങള്‍ നേടിയെടുക്കും വരെ ഈ നിരാഹാരം തുടരുന്നതാണ് .എന്റെ ആവശ്യങ്ങള്‍ ഏതൊക്കെ ആണ്
- കൈ കൂലി മേടിക്കുന്നവനെ തല മൊട്ട അടിച്ചു കഴുത പുറത്തു കേറ്റി നാട് കടത്തുക
- വിദേശത്തുള്ള കള്ള പണം ഉപയോഗിച്ച് നാട്ടിലെ റോഡുകളിലെ കുഴി നികത്തുക
(ആവശ്യങ്ങളുടെ പൂര്‍ണ രൂപം “മതിയായി ഈ അഴിമതി” എന്ന പുസ്തകത്തില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട് പുസ്തകം പാറു ബുക്സ് വഴി ലഭിക്കുന്നതാണ് )
ഈ നിരാഹാര സമരത്തില്‍ പങ്ക് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ എന്ന് തന്നെ 9992221111,9992226666 എന്നി നമ്പരുകളില്‍ വിളിച്ചു പേര് രജിസ്റ്റര്‍ ചെയ്യേടതാകുന്നു.എ സി ,നോണ്‍ എ സി പന്തലുകള്‍ ലഭ്യമാണ് . രജിസ്റ്റര്‍ ചെയുന്ന എല്ലാവര്ക്കും എന്റെ “മതിയായി ഈ അഴിമതി” എന്നാ പുസ്തകം പാതി വിലയായ 99 രൂപക്ക് ലഭിക്കുന്നതായിരിക്കും.എന്റെ ഈ നിരാഹാര വാര്‍ത്ത പുറത്തു വന്നാല്‍ പല മന്ത്രി മാരും ചര്‍ച്ചക്ക് വരും എന്നാ കാര്യം എനിക്കറിയാം. എനിക്കുന്ന ജന പിന്തുണ അവര്‍ക്ക് നല്ലത് പോലെ അറിയാം .
NB: സംഭാവന നല്കാന്‍ ആഗ്രഹിക്കുന്നവര്‍ എന്റെ സ്വിസ് ബാങ്ക് അക്കൗടില്‍ പണം നിക്ഷേപിക്കാന്‍ താത്പര്യപെടുന്നു .
ലോക അവസാന ടൂര്‍ പാക്കേജ് …
ലോക അവസാനം പ്രമാണിച്ച് കോയ ആന്‍ഡ് കോയ ട്രാവെല്‍സ് നിങ്ങള്‍ക്കായി അസുലഭമായ അനവധി നിരവധി ടൂര്‍ പ്ലാന്‍സ് അവതരിപ്പിക്കുന്നു .
ഇഷ്ട പെട്ട പ്ലാനുകള്‍ തിരഞ്ഞെടുത്തു ലോക അവസാനം ആഘോഷിക്കു …
- റോം ,ജേര് സലേം തുടങ്ങിയ പുണ്യ സ്ഥലങ്ങളിലേക്കുള്ള പുണ്യ പാക്കേജ് ….. (ലോക അവസാന സമയത്ത് വിവിധ തരം പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ ഉള്ള അവസരം ഉണ്ടാക്കി തരുന്നതാണ് )
- ലാസ് വെഗാസ്,മൊണോക്കോ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഗാംബ്ലിംഗ് സ്പെഷ്യല്‍ പാക്കേജ്( ഗാംബ്ലിംഗ് ചെയ്യാനുള്ള കാശ് തിരിച്ചു അടകേക്ണ്ടി വരാന്‍ സാധ്യതയില്ലാത്ത ബാങ്ക് ലോണ്‍ ആയി കിട്ടുന്നതാണ് )
- കുട്ടികള്‍ക്കായി ഡിസ്നി ലാന്‍ഡ്, വീഗ ലാന്‍ഡ് തുടങ്ങിയ പര്‍ക്കുകളിലെക്ക് കിഡ്സ് പാക്കേജ്
- മല മുകളില്‍ നിന്നും കടല്‍ തീരത്ത് നിന്നും ലോകാവസാനം കാണാന്‍ വിവിധ പ്ലാനുകള്‍ …..
- ലോകാവസാനം ബലൂണ്‍ മുകളില്‍ ഇരുന്നു കാണാനുള്ള അവസരം …
ഇനിയും ഉണ്ട് വിവിധ പ്ലാനുകള്‍ വേഗമാകട്ടെ ലോകം അവസാനിക്കുന്നതിനു മുന്‍പ് വിളിക്കു ….9900000000
ലോകാവസാനം പ്രമാണിച്ച് ക്രെഡിറ്റ് കാര്‍ഡുകള്‍ ഞങള്‍ സ്വീകരിക്കുന്നതല്ല .
നഗ്ന വിവാഹം കേരളത്തില്‍
കുറെ നാള്‍ ആയി എഴുതണം എഴുതണം എന്ന് കരുതുന്നു ഒന്നും നടക്കുന്നില്ല .ഇന്ന് ഒരു വാര്‍ത്ത കണ്ണില്‍ പെട്ടപ്പോള്‍ എഴുതാന്‍ ഇരിക്കാന്‍ തോന്നിയില്ല .വരനും വധുവും ജനിച്ച പടി വിവാഹം ചെയ്തു. സംഭവം നടന്നത് അങ്ങ് ലണ്ടനില്‍ ആണ്. വാര്‍ത്ത ദേ മലയാളം പത്രത്തിലും ഉണ്ട്.
http://news.keralakaumudi.com/news.php?nid=bd61fc64f9995a0afd4a6115e5cb3913 ഇതു സംഭവിച്ചത് കേരളത്തില്‍ ആയിരുന്നു എങ്കിലോ എന്തൊക്കെ വിവാദം ഉണ്ടാകുമായിരുന്നു
ഏപ്രില്‍ 10 ഞാന്‍ നഗ്ന ആയി വിവാഹം കഴിക്കും വിവഹം ട്വിട്ടെരില്‍ എന്നെ ഫോളോ ചെയ്യുന്നവര്‍ക്ക് വിവാഹ ക്ഷണ പത്രിക അയച്ചു തരുന്നതാണ് -കൂതറ
ഏപ്രില്‍ 11 )കൂതറയുടെ വിവാഹതിനെതിരെ യുവജന സംഘം രംഗത്ത് – ഇന്നു തലസ്ഥാനത് ധര്‍ണയും മാര്‍ച്ചും
വിവാഹ ദിനത്തില്‍ ചാക്ക് പുതച്ചു കേരള മാന്ന്യന്മാര്‍ പ്രതിഷേധിക്കും
വിവാഹത്തിന് അമേരിക്കന്‍ കുഗ് അസോസിയേഷന്‍ പിന്തുണ പ്രഖ്യാപിച്ചു .
കൂതറയുടെ ട്വിറ്റെര്‍ ഫോല്ലോവേര്സ് ടെ എണ്ണം 2 ലക്ഷം പിന്നിട്ടു.
ഇന്നു അഞ്ചുമണിക്ക് നമ്മള്‍ തമ്മില്‍ -കൂതറയുടെ വിവാഹം വേണമോ വേണ്ടയോ ??
ഏപ്രില്‍ 12 )വിവാഹം നടത്താന്‍ കേരള സര്‍ക്കാരിനു അപേക്ഷ നല്‍കും .അനുവാദം കിട്ടിയില്ല എങ്കില്‍ അമേരിക്കയില്‍ പോയി വിവാഹം നടത്തും- കൂതറ
കൂതറയുടെ വിവാഹം സഭ സ്തംഭിച്ചു
ഏപ്രില്‍ 14 )വിവാഹത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു .കോടതിയെ സമീപിക്കും ഇന്നു കൂതറ
ഏപ്രില്‍ 16 ) അമേരിക്കയില്‍ വിവാഹം നടത്താന്‍ എല്ലാ സ്വകര്യങ്ങളും ചെയ്തു കൊടുക്കും ഇന്നു കുഗ് അസോസിയേഷന്‍
പോക്കിരി പാര്‍ട്ടി നാളെ ഹര്ത്താലിനു ആഹ്വാനം ചെയ്തു
ഏപ്രില്‍ 17) കൂതറയെ ഇന്നു രാവിലെ ആശുപത്രിയില്‍ പ്രവേശിപിച്ചു. ഉച്ച തിരിഞ്ഞു നടത്തിയ പത്ര സമ്മേളനത്തില്‍ കൂതറ തനിക്കു നടുക് വേദന ആയതിനാല്‍ ഈ വര്‍ഷം വിവാഹം ചെയ്യാന്‍ പാടില്ല എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരാഴ്ചയായി നിലനിന്നിരുന്ന നഗ്ന വിവാഹം പ്രശ്നത്തിന് താത്കാലിക വിരാമം ആയി.