കഴിഞ്ഞ ആഴ്ച പതിവുപോലെ സ്വര്‍ണം മേടിക്കാന്‍ പോയപ്പോ കുറച്ചു സാമ്പത്തിക ബുജികളെ കാണാന്‍ ഇടയായി . അവര്‍ സ്വര്‍ണം നിക്ഷേപം എന്ന നിലയില്‍ എത്ര മാത്രം സുരക്ഷിതമാണ് എന്ന് വിഷയത്തില്‍ വല്ല്യ ചര്‍ച്ചയില്‍ ആയിരുന്നു . അവരുടെ അടുത്ത് നിന്നും കിട്ടിയ ചില വിവരങ്ങള്‍
- സ്വര്‍ണ പണയം പഴയ പോലെ അത്ര ആകര്‍ഷകമല്ല ..(വിലയുടെ 60% തുക വരെ പണയമായി കൊടുത്ത മതി എന്ന് റിസേര്‍വ് ബാങ്ക് പറഞ്ഞു ..അത് കൊണ്ട് ഇനി പണയം വയ്ക്കാന്‍ ചേട്ടന് മാല ചോദിച്ചാല്‍ സൂക്ഷിക്കണം ൬൦% നു മേലെ തുക വേണം എങ്കില്‍ മാല …… )
- ബാങ്കില്‍ നിന്നും മേടിക്കുന്ന 99.9 % ശുദ്ധമായ സ്വര്‍ണത്തിന് മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതല്‍ നല്‍കണം ലവര് വില്പന മാത്രേ ഉള്ളു .സ്വര്‍ണ കടക്കാരനോട് ഇതു സ്വിസ് ഗോള്‍ഡ് ആണ് ,99.9 % ശുദ്ധം ആണ് എന്നൊന്നും പറഞ്ഞിട്ട് വല്ല്യ കാര്യം ഇല്ല അവര്‍ മാര്‍ക്കറ്റ് വിലയെ തരു ..അല്ലാത്ത കടകളും ഉണ്ട് എന്നാണ് ബുജികള്‍ പറഞ്ഞത്
- സ്വര്‍ണത്തിന് 355 രൂപ കൂടി എന്ന് കണ്ടു സ്വര്‍ണം മേടിച്ചു വച്ചിരിക്കുന്നവര്‍ അധികം സന്തോഷിക്കണ്ട വില്ക്കാന് കൊണ്ട് ചെല്ലുമ്പോള്‍ അറിയാം അതിന്ടെ ഒരു ബുദ്ധിമുട്ട് പല കടകളും അവര്‍ വിറ്റ സാധനം മാത്രേ എടുക്കു .ഇതു സ്വര്‍ണം അല്ല സ്വര്‍ണം പോലെ എന്തോ ആണ് … 🙂 🙂
ഇതൊക്കെ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ കാണുന്നവരുടെ പ്രശ്നങ്ങള്‍ ആണ് .. എന്നെ പോലെ സൗന്ദര്യം കൂടുതല്‍ തിളങ്ങാനായി സ്വര്‍ണം വാങ്ങുന്നവര്‍ അഥവാ വാങ്ങാന്‍ പ്രേരിപ്പിക്കുന്നവര്‍ക്ക് ഇതൊന്നും നോക്കേണ്ട കാര്യം ഇല്ല