കാലിഫോര്‍ണിയയില്‍ ഒരു കോണ്‍ഫറന്‍സ് നു പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പോയപ്പോള്‍ എയര്‍ ഇന്ത്യ വേണ്ട വേറെ എയര്‍ ഉഗാണ്ട കിട്ടിയാലും മതി എന്നായിരുന്നു ചിന്ത.ഒടുവില്‍ മല്ല്യ മുതലാളി ടെ ബീമാനത്തില് ഒരു സീറ്റ് ശരിയായി.ടിക്കറ്റ് ഒക്കെ റെഡി ആക്കി തരിച്ചു വന്നപ്പോ എയര്‍ ഇന്ത്യ 10 മണിക്കൂര്‍ ലേറ്റ് ചെലപ്പോ ഇനിയും ലേറ്റ് ആകും. കൂതറ ബീമാനം അതില്‍ എങ്ങാനും ടിക്കറ്റ് എടുത്തു എങ്കില്‍ കോണ്‍ഫറന്‍സ് കട്ട പോക ആയേനെ .
എന്റെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല .ബീമാനം ലേറ്റ് ആയാല്‍ നഷ്ട പരിഹാരം .കേട്ട പാതി എന്റെ പാതി ജീവന് പോയി.മല്ല്യ മുതലാളിടെ ബീമാനം ലേറ്റ് ആകാന്‍ വലിയ പാടാ.എയര്‍ ഇന്ത്യ ആണെങ്ങില്‍ ഇപ്പോഴും ലേറ്റ് .കുറച്ചു ലേറ്റ് ആയാല്‍ എന്താ കാശു കിട്ടുമല്ലോ.ലേറ്റ് ആകുന്ന മണിക്കൂര്‍ കണക്കിനാണ് നഷ്ട പരിഹാരം.എയര്‍ ഇന്ത്യ ഒന്നു മനസ് വച്ചാല്‍ എനിക്ക് ഫ്രീ ആയി കാലിഫോര്‍ണിയ വരെ പോയി വരാം.അനഗ്നെ ടിക്കറ്റ് മാറ്റാനായി ചെന്നപ്പോ അവിടെ കണ്ട കാഴ്ച ഭീകരം ആയിരുന്നു.മുടിഞ്ഞ തിരക്ക്.എല്ലാവരും എന്നെ പോലെ ടിക്കറ്റ് മാറ്റാന്‍ തന്നെ.ഇവന്മാരൊക്കെ തന്നെ അല്ലെ ബീമാനം ലേറ്റ് ആയതിനു റോഡ് വരെ ഉപരോധിച്ചു .എപ്പോ കാശു കിട്ടും എന്നായപ്പോ ലേറ്റ് ആയാലും കുഴപമില്ല അല്ലേലും ഈ മലയാളിസ് ഒക്കെ ഇങ്ങനെ തന്നെ.
എന്തായാലും എനിക്ക് ടിക്കറ്റ് മാറ്റി കിട്ടി .ബീമാനം ലേറ്റ് ആകാന്‍ എല്ലാരും പ്രാര്‍ത്ഥിക്കണം