കഴിഞ്ഞ ജൂണ്‍ 12 റിലീസ് ചെയ്ത സൂപ്പര്‍ സ്റ്റാര്‍ കോമള്‍ രാജ് നായകനായ “ഞാന്‍ സൂപ്പര്‍ ” എന്നാ ചിത്രത്തെ കുറിച്ച് തികച്ചും മോശമായ റിവ്യൂ എഴുതിയ വിവിധ വെബ്സൈറ്റ് കള്‍ക്കെതിരെ സൂപ്പെര് സ്റ്റാര്‍ കോമള്‍ രാജ്ന്റെ അമ്മയും പ്രശസ്ത നടിയും ആയ ചന്ദ്രിക എറണാകുളം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. മോശം റിവ്യൂ എഴുതുന്നതിനു വെബ്സൈറ്റ് ഉടമകള്‍ മറ്റാരില്‍ നിന്നെകിലും പണമോ പരിതോക്ഷികമോ കൈപറ്റിയിട്ടുണ്ടോ എന്നും അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപെടുന്നു . മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ തന്ടെ സിനിമകള്‍ അത്രയ്ക്ക് മോശം ആകില്ല എന്നും ,തന്ടെ അസൂയ വാഹമായ വളര്‍ച്ചയില്‍ അസൂയ പൂണ്ട ചില താല്പര കക്ഷികളുടെ കുല്ക്ഷിത ശ്രമത്തിന്റെ ഭാഗം ആണ് ഇതെന്നും കോമള്‍ രാജ് ഒരു സ്വകാര്യ ഇംഗ്ലീഷ് ചാനലിനു നല്കിയ ഇന്റര്‍വ്യൂവില്‍ പറയുകയുണ്ടായി .