നിരാഹാരം

ഹോ വയ്യ മടുത്തു ഈ അഴിമതിയില്‍ മുങ്ങി കുളിച്ചുള്ള ഭരണം ഇതിനെതിരെ പ്രതികരിക്കാന്‍ ഞാനും തീരുമാനിച്ചു . ഈ മാസം 27 നു ഡല്‍ഹിയില്‍ വച്ച് രാവിലെ 10 മുതല്‍ 1 മണി വരെ നീണ്ടുനില്‍ക്കുന്ന അനിശിചിതകാല നിരാഹാരസമരം നടത്താന്‍ തീരുമാനിച്ച വിവരം എന്റെ എല്ലാ ആരാധകരെയും അറിയിച്ചു കൊള്ളുന്നു . എന്റെ ആവശ്യങ്ങള്‍ നേടിയെടുക്കും വരെ ഈ നിരാഹാരം തുടരുന്നതാണ് .എന്റെ ആവശ്യങ്ങള്‍ ഏതൊക്കെ ആണ്

  1. കൈ കൂലി മേടിക്കുന്നവനെ തല മൊട്ട അടിച്ചു കഴുത പുറത്തു കേറ്റി നാട് കടത്തുക
  2. വിദേശത്തുള്ള കള്ള പണം ഉപയോഗിച്ച്  നാട്ടിലെ റോഡുകളിലെ കുഴി നികത്തുക
    (ആവശ്യങ്ങളുടെ പൂര്‍ണ രൂപം “മതിയായി ഈ അഴിമതി”  എന്ന പുസ്തകത്തില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്  പുസ്തകം പാറു ബുക്സ് വഴി ലഭിക്കുന്നതാണ് )

ഈ നിരാഹാര സമരത്തില്‍ പങ്ക് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ എന്ന് തന്നെ 9992221111,9992226666 എന്നി നമ്പരുകളില്‍ വിളിച്ചു പേര് രജിസ്റ്റര്‍ ചെയ്യേടതാകുന്നു.എ സി ,നോണ്‍ എ സി പന്തലുകള്‍ ലഭ്യമാണ് . രജിസ്റ്റര്‍ ചെയുന്ന എല്ലാവര്ക്കും എന്റെ “മതിയായി ഈ അഴിമതി”  എന്നാ പുസ്തകം  പാതി വിലയായ 99 രൂപക്ക് ലഭിക്കുന്നതായിരിക്കും.എന്റെ ഈ നിരാഹാര വാര്‍ത്ത‍ പുറത്തു വന്നാല്‍ പല മന്ത്രി മാരും ചര്‍ച്ചക്ക് വരും എന്നാ കാര്യം എനിക്കറിയാം. എനിക്കുന്ന ജന പിന്തുണ അവര്‍ക്ക് നല്ലത് പോലെ അറിയാം .
NB: സംഭാവന നല്കാന്‍ ആഗ്രഹിക്കുന്നവര്‍ എന്റെ സ്വിസ് ബാങ്ക് അക്കൗടില്‍  പണം നിക്ഷേപിക്കാന്‍ താത്പര്യപെടുന്നു .

2 comments / Add your comment below

  1. അഭിവാദ്യങ്ങൾ പാറൂ….ഞങ്ങൾ ആരാധകർ ചിക്കനും ചപ്പാത്തീം തിന്നാൻ സമരക്കാന്റീനിൽ ഉണ്ടായിരിക്കും..

Leave a Reply