അങ്ങനെ വീണ്ടും ഒരു ക്രിസ്തുമസ് കൂടി വരവായി ക്രിസ്മസ് എന്ന് പറയുമ്പോള്‍ ആദ്യം മനസ്സില്‍ ഓടി എത്തുന്നത് ക്രിസ്മസ് കേക്ക് .. എന്ന് എല്ലാവരേം ഞാന്‍ കേക്ക് ഉണ്ടാക്കാന്‍ പഠിപിക്കുന്നതാണ് .ഇതു ആര്‍ക്കും വീട്ടില്‍ വച്ച് തന്നെ വളരെ എളുപ്പം തയാര്‍ ചെയ്യാവുന്നതാണ് .മുന്‍പ് അടുക്കളയില്‍ കേറി പരിക്ഷങ്ങള് നടത്തി പരാജയം രുചിച്ച എല്ലാ സഹോദരി സഹോദരന്മാര്ക്കും പരീക്ഷിച്ചു വിജയിപ്പിക്കാവുന്ന ഒരു കേക്ക് ആണ് ഇതു. ഇനി എങ്ങനെയാണു കേക്ക് ഉണ്ടാക്കുന്നത് എന്ന് നോക്കാം
ആവശ്യം ഉള്ള സാധനങ്ങള്‍
പ്ലം കേക്ക് – 1 kg
ഉണക്ക മുന്തിരി- 200 gm
അണ്ടിപരിപ്പ്- 200 gm
ബദാം – 250gm
തയാര്‍ ചെയ്യുന്ന വിധം
ആദ്യം പ്ലം കേക്ക് നല്ല പോലെ പൊടിക്കുക അതിലേക്ക് ഉണക്ക മുന്തിരി ചേര്‍ത്ത ശേഷം നല്ല പോലെ ഇളക്കുക.അടുത്തതായി അണ്ടിപരിപ്പ് ബദാം എന്നിവ ചേര്‍ത്ത് നല്ല പോലെ വീണ്ടും ഇളക്കുക.ഇളം ബ്രൌണ്‍ നിറം വരുന്ന വരെ എങ്ങനെ ഇളക്കുക.ഇളം ബ്രൌണ്‍ നിറം ആയാല്‍ കേക്ക് റെഡി ആയി എന്ന് മനസിലാക്കാം.മറ്റു കേക്ക്കളെ പോലെ ഇതു മുറിച്ചു എടുതല്ല ഉപയോഗിക്കേണ്ടത് .ഒരു ടി സ്പൂണ്‍ വച്ച് കോരി കഴിക്കാവുന്നതാണ് .