കാശില്ലാതെയും ഹെയര്‍ കളര്‍ ചെയ്യാം

 

കറുത്ത മുടിയും ആയി നടക്കുന്നത് എന്നെ പോലെ സുന്ദരിയും വിദ്യാ സമ്പന്നയും അയ ഒരു യുവതിക്ക് ചേരുന്ന കാര്യം ആണോ? കഴിഞ്ഞ തവണ ചെക്കൊസ്ലാവിയയില്‍ തീസിസ് അവതരിപ്പിക്കാന്‍ പോയപ്പോള്‍ പലരും എന്നോട് ഇതിനെ പറ്റി ചോദിച്ചു .സത്യത്തില്‍ അപ്പോഴാണ് ഞാനും എന്റെ ഈ കറുത്ത മുടിയെ പറ്റി വ്യാകുലയായത്. ഇനി എന്തായാലും മുടിയുടെ കളര്‍ മാറ്റിയിട്ടു തന്നെ കാര്യം . കേരളത്തില്‍ എത്തിയിട്ട് മുടിക്ക് കളര്‍ അടിക്കാം എന്ന് തീരുമാനിച്ചു .ആദ്യം കളര്‍ ചെയ്യാനുള്ള    പാഠങ്ങള്‍ നെറ്റില്‍ നോക്കി പഠിച്ചു . മുടി ചുവപ്പിക്കാന്‍ ഹെന്ന പൌഡര്‍, പിന്നെ ചുവന്നത് കറുപ്പിക്കാന്‍ കാലി മെഹന്തി .സംഗതി വിചാരിച്ച പോലെ അല്ല ചെലവു കൂടുതലാണല്ലോ .അങ്ങനെ അകെ നിരാശയായി  ഇരിക്കുമ്പോഴാണ്
ഈ വാര്‍ത്ത‍ കണ്ണില്‍ ഉടക്കിയത്.. അരിയില്‍ മായം.. കഴുകുമ്പോള്‍ കളര്‍ പോകുന്നു .മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി… ഉടനെ തന്നെ കടയില്‍ പോയി 10 കിലോയുടെ ഒരു ചാക്ക് പാലക്കാടന്‍ മട്ട മേടിച്ചു .വെള്ളം കണ്ടതും അരിയുടെ നിറം മാറാന്‍ തുടങ്ങി ..ഓരോ തവണ കഴുകിയ വെള്ളവും മാറ്റി സൂക്ഷിച്ചു. ഒരു അഞ്ചു തവണ കഴുകിയപ്പോള്‍ നല്ല ചുവന്ന നിറത്തിലുള്ള ഒരു ബക്കെറ്റ് വെള്ളം ആയി. മുടി കളര്‍ ചെയ്യാന്‍ വേറെ എന്താ വേണ്ടേ ?? എനിക്കുണ്ടായ ആ സന്തോഷം അത് വാക്കുകള്‍ക്ക് അതീതം ആയിരുന്നു.

 

ഈ  കളര്‍ ഇനി എങ്ങനെ മുടിയില്‍ തേക്കാം  എന്ന് നോക്കാം ഈ വിദ്യ ഞാന്‍ തന്നെ വികസിപിച്ചു എടുത്തതാണ് ( പേറ്റന്റ്‌നു അപ്ലൈ ചെയ്തിട്ടുണ്ട് ) അരി കഴുകി കിട്ടിയ ഒരു ബക്കറ്റ് വെള്ളത്തെ തിളപ്പിച്ചു ഒരു ഗ്ലാസ്‌ ആയി  വറ്റിക്കണം.  എപ്പോള്‍ ലഭിച്ച ലായനി ആണ് മുടിയില്‍ തെക്കേണ്ടത് .. ഇതിനു സാധാരണ ഉപയോഗിക്കുന്ന ഹെയര്‍ ബ്രഷ്കള്‍ ഉപയോഗിക്കാം . ഈ രീതി ഉപയോഗിക്കുമ്പോള്‍ ഞാന്‍ കണ്ടെത്തിയ മേന്മകളില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു

 

 

 

  1. കളര്‍ കളയാനായി ബ്ലാക്ക്‌ മെഹന്തി പോലുള്ളവ ഉപയോഗിക്കേണ്ട ആവശ്യം എല്ലാ .. ഓരോ തവണ കഴുകുമ്പോഴും നിറം കുറച്ചേ ഇളകി പോകും .. എത്ര കളര്‍ നിലനിര്‍ത്തണം എന്ന് നിങ്ങള്ക്ക് സ്വയം തീരുമാനിക്കാം .ഉദാഹരണത്തിന് കളര്‍ പാതി പോകണം എങ്കില്‍ 2  ഗ്ലാസ്‌… സോറി രണ്ടു ബക്കെറ്റ് വെള്ളത്തില്‍ കുളിക്കുക . ഏകദേശം അഞ്ചു ബക്കെറ്റ് വെള്ളം ഉപയോഗിച്ചാല്‍ നിറം പൂര്‍ണമായും പോകുന്നതാണ്
  2. വീട്ടമ്മമാര്‍ക്ക് ഒരു അധിക ചെലവും ഇല്ലാതെ മുടി കളര്‍ ചെയ്യാവുന്നതാണ്

മേന്മകള്‍ ഇനിയും പലതും ഉണ്ട്. നിങ്ങള്‍ അതൊക്കെ അനുഭവിച്ചു തന്നെ അറിയണം. അടുത്ത തവണ അരി കഴുകുമ്പോള്‍ ഓര്‍ക്കുക എന്നും എങ്ങനെ കറുത്ത മുടിയും ആയി നടന്ന്നാല്‍ മതിയോ ???

4 comments / Add your comment below

  1. :)) അരിക്കമ്പനിക്കാരു ഇനി അരിചാക്കിൽ 2 ഇൻ 1 എന്നെഴുതുമല്ലോ പാറുക്കുട്ടി

  2. ഹി ഹി ഹി കലക്കി. അപ്പൊ അരി മേടിച്ചാല്‍ കഞ്ഞി വെച്ചില്ലെങ്കിലും മുടി എങ്കിലും കളര്‍ ചെയ്യാം. ചറപറ അരി കമ്പനി കേസ് കൊടുക്കാതെ നോക്കിക്കോ

  3. ഹ ഹ ഹ ..
    കലക്കീട്ടോ ഗഡീ…

    *റെഡ്‌ ഇന്ത്യന്‍സ്* എന്ന് പറയുന്നത് ഈ അരി കഴുകിയ വെള്ളത്തില്‍ കുളിച്ചവരാണോ ?

Leave a Reply